കീഴരിയൂർ:ഉത്സവഛായയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കണ്ണോത്ത് യു.പി. സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത വഹിച്ചു.

ആട്ടവും പാട്ടും താളവുമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി. വർണബലൂണുകളും വർണത്തൊപ്പികളും അലങ്കാരങ്ങളും പരിപാടികൾക്ക് കൊഴുപ്പേകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. മുഖ്യാഥിയായി പങ്കെടുത്ത ജൂനിയർ കലാഭവൻ മണി മണിദാസ് പയ്യോളിയുടെ സംഗീത പരിപാടി കുട്ടികളിൽ ആവേശം വിതറി.

ഗ്രാമപഞ്ചായത്തംഗം എം. സുരേഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് എം. ജറീഷ്,കെ. എം സുരേഷ് ബാബു,ലാൽപുരി ലീല,പി.ഷിജില, എ.വി. ഷക്കീല, പി. ആയിഷ ,എ. ശ്രീജ, സി.ബിജു,എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ഗിത സ്വാഗതവും കെ.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വീഡിയോ കാണാം














