കൊയിലാണ്ടി: പ്രശസ്ത സംഗീതജ്ഞ൯ പാലക്കാട് പ്രേംരാജിന്റെ സംഗീത ജീവിതം അന്‍പത് വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിനുള്ള പൗരാവലിയുടെ ആദരം ‘പ്രേമസംഗീതം 2025’ ജൂണ്‍ 21-ന് മൂന്ന് മുതല്‍ കൊയിലാണ്ടി ടണ്‍ഹാളില്‍ നടക്കും.
ലോക സംഗീതദിനമായ ജൂണ്‍ 21ന് നാലരക്ക് ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോ പാല്‍ ഉപഹാര സമര്‍പ്പണം നടത്തും. കാനത്തില്‍ ജമീല എം.എല്‍.എ. ആദര സന്ദേശം അറിയിക്കും. പ്രേമന്‍ മാഷിന്റെ ശിഷ്യന്മാരെ പ്രതിനിധാനം ചെയ്ത് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഗുരു സ്മരണ നട ത്തും. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, സാഹിത്യകാരന്‍ യു.കെ. കുമാരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.












