---പരസ്യം---

നിങ്ങൾ ട്രെയിൻ യാത്ര ചെയ്യുന്നവരാണോ? അറിഞ്ഞിരിക്കണം

On: June 24, 2025 12:41 PM
Follow Us:
പരസ്യം

പെട്ടെന്നൊരു യാത്ര ഉണ്ടായാൽ തത്കാൽ ടിക്കറ്റ് യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയാണ്. തലേന്ന് തത്കാൽ ഓപ്പൺആക്കുക കുറച്ച് തിരക്കിലാണെങ്കിലും ഒന്ന് ആഞ്ഞ്ശ്രമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാൽ ഇനി ട്രെയിനിൽ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിനായി കുറച്ച് കഷ്‌ടപ്പെടേണ്ടതുണ്ട്. ടിക്കറ്റ് ബുക്കിങിന് ആധാർ വേരിഫിക്കേഷൻ നിർബന്ധമാക്കുകാണ്.

ജൂലായ് ഒന്നു മുതൽ ആധാർ ഉപയോഗിച്ച് വെരിഫൈ ചെയ്‌ത ഉപഭോക്താക്കൾക്ക് മാത്രമെ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ജൂലൈ 15 മുതൽ തത്കാൽ ബുക്കിങിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിർബന്ധമാക്കുകയാണ്. റെയിൽവേയുടെ പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജൻറുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോൾ 15 മുതൽ ഒടിപി വെരിഫിക്കേഷൻ നിർബന്ധമായിരിക്കും. അംഗീകൃത ടിക്കറ്റിങ് ഏജൻ്റുമാർക്ക് എസി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും നോൺ-എസി ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദവുമുണ്ടാകില്ല.റെയിൽവേ കൗണ്ടറുകളിൽ തത്കാൽ ടിക്കറ്റിന് പണം അടയ്ക്കാൻ കൊമേഴ്സ്യൽ ഉദ്യോഗസ്ഥരുടെ ആപ്പിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യണം. തത്കാൽ ടിക്കറ്റിന് നിർദേശിക്കപ്പെട്ടിട്ടുള്ള സമയത്ത് പണം കൈപ്പറ്റുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേഷൻ കൗണ്ടറുകളിൽ ഈ നിർദേശം പാലിക്കാൻ ആരംഭിച്ചുകഴിഞ്ഞു. തത്കാൽ അടക്കം കൗണ്ടറിലെ റിസർവേഷൻ ടിക്കറ്റ് ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങൾ. ഈ മാറ്റങ്ങൾ വരുമ്ബോഴും വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്ബ് തത്കാൽ ടിക്കറ്റ് നൽകുമെന്നതിൽ മാറ്റമുണ്ടാകില്ല.

സമയത്തിലും മാറ്റമുണ്ടാകില്ല. രാവിലെ 10മണിക്ക് എ.സി തത്‌കാൽ ബുക്കിങ് ആരംഭിക്കും. 11 മണിക്ക് സ്ലീപ്പർ തത്കാലും. ഒരു പിഎൻആർ നമ്‌ബറിൽ നാല് താത്കാൽ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സാധിക്കും…

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!