---പരസ്യം---

MDMA യുമായി ചെറുവണ്ണൂരിൽ പേരാമ്പ്ര എരവട്ടൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ.

On: June 29, 2025 7:26 AM
Follow Us:
പരസ്യം

MDMA യുമായി ചെറുവണ്ണൂരിൽ പേരാമ്പ്ര എരവട്ടൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ.മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂരിൽ MDMA യുമായി യുവാവ് പിടിയിലായി.ചെറുവണ്ണൂർ വലിയ പറമ്പിൽ മനോജൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര എരവട്ടൂർ സ്വദേശി മട്ടൻ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലിൽ രജീഷ് ( 29) ആണ് മേപ്പയ്യൂർ പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 160 മില്ലിഗ്രാം MDMA കണ്ടെടുത്തു. പെൺ സുഹൃത്തിനെ കാണാൻ ഇന്നലെ രാത്രി ചെറുവണ്ണൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ പെൺസുഹൃത്ത് അനുമോൾ എന്ന പിങ്കി നേരത്തേ 12 ഗ്രാം MDMA യുമായി പോലീസ് പിടിയിലായി ജയിലിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽ കുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ. ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ MDMA സഹിതം പിടികൂടിയത്. പ്രതി രജീഷ് കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികെതിരെ NDPS കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!