കളിക്കൂട്ടം ഗ്രന്ഥശാല നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക അവതരണവും ചർച്ചയും 2025 ജൂലൈ 6 ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ലൈബ്രറി ഹാളിൽ നടക്കും.പരിപാടിയുടെ ഉദ്ഘാടനം എം വി ബാലൻ( താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി)നിർവഹിക്കും പുസ്തക അവതരണം പ്രേമൻ തറവട്ടത്ത് നിർവഹിക്കും .അമിയ മീത്തൽ ഷാജീവ് നാരായണൻ, പി കെ പ്രദീപ് കുമാർ ,അനഘ എം.എൻ , ഷാജു കെ കെ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പേരുകൾ നറുക്കെടുത്ത് റാം c/o ആനന്ദി പുസ്തകം നൽകപ്പെടും