കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങു കൃഷി വികസനത്തിന് ഗ്രാമസഭ മുഖേന അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കൾക്ക് 07.07.2025 ( തിങ്കളാഴ്ച ) മുതൽ ഉൽപാദനോപാധികളുടെ പെർമിറ്റ് വിതരണം ആരംഭിക്കുന്നു. വാർഡു തല ഗുണഭോക്തൃ പട്ടികയിൽ ക്രമ നമ്പർ 25 വരെയുള്ള കർഷകർക്കാണ് ആദ്യ ഘട്ടത്തിൽ പെർമിറ്റ് നൽകുന്നത്.
പ്രസ്തുത ഗുണഭോക്താക്കൾക്ക് 2025-26 വർഷത്തെ നികുതി ശീട്ട് പകർപ്പ് സഹിതം കീഴരിയൂർ കൃഷി ഭവനിൽ നിന്നും നേരിട്ട് പെർമിറ്റ് കൈപ്പറ്റാവുന്നതാണ്.
07.07.2025 തിങ്കളാഴ്ച വാർഡ് 1, 2, 3
08.07.2025 ചൊവ്വാഴ്ച വാർഡ് 4,5,6
09.07.2025 ബുധനാഴ്ച വാർഡ് 7,8,9
10.07.2025 വ്യാഴാഴ്ച വാർഡ് 10, 11, 12
11.07.2025 വെള്ളിയാഴ്ച വാർഡ് 13
പെർമിറ്റ് കൈപ്പറ്റുവാനെത്തുന്നവർ മേൽ പറഞ്ഞ തിയ്യതി ക്രമം പാലിക്കേണ്ടതാണ്. ക്രമ നമ്പർ 25 നു ശേഷമുള്ള ഗുണഭോക്താക്കൾക്ക് രണ്ടാം ഘട്ടത്തിൽ പെർമിറ്റ് നൽകുന്നതായിരിക്കുമെന്ന് കൃഷിആഫീസർ അറിയിച്ചു













