ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. സാധാരണ വെബ്സൈറ്റ് ലിങ്കുകളുടെ ഇന്‍ഡക്സ് ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിളും മറ്റ് സെര്‍ച്ച് എഞ്ചിനുകളും നല്‍കുമ്പോള്‍ ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ സെർച്ച് എഞ്ചിനുകള്‍ ഇന്‍ഡക്സ് ചെയ്യില്ല. പകരം, ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഡാര്‍ക്ക് വെബ് വ്യക്തിഗത ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍, ഡാറ്റാബേസുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നല്‍കുന്നു. എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ നെറ്റ്‌വർക്ക് ര് കണക്ഷന്‍ വഴിയോ ടോർ (ദി ഒനിയന്‍ റൂട്ട്) ബ്രൌസര് ഒനിയന്‍ റൂട്ട്) ട ബ്രൌസര് പോലുള്ള ഒരു ഓവര്‍ലേ നെറ്റ്യര്‍ക്ക് ഉപയോഗിച്ച് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ കഴിയു. ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പല രാജ്യങ്ങള്‍ സുരക്ഷാ സൈനിക രഹസ്യങ്ങള്‍ സുരക്ഷിക്കാന്‍ എന്‍ക്രിപ്റ്റഡ് വെബ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. അനധികൃത ആയുധ വില്‍പ്പന, ലഹരിമരുന്നിന്റെ കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഡാര്‍ക് വെബില്‍ നടക്കുന്നു.
സ















