കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും, ബഷീർ അനുസ്മരണവും കൊയിലാണ്ടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെ. സത്യൻ നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ്, ഐ. ശ്രീനിവാസൻ, വി.പി. സദാനന്ദൻ, സി.കെ. ബാലകൃഷ്ണൻ, ഇ. എം. നാരായണൻ, സീതാലക്ഷ്മി,ലിനേഷ് ചെന്താര , തൈക്കണ്ടി ആതിര, നമ്പ്രോട്ടിൽ ശശി, സഫീറ വി.കെ അക്ഷയ്. പി എന്നിവർ ആശംസകൾ നേർന്നു. എൽ. എസ്സ് എസ്സ് , യു.എസ്.എസ്, വിജയികൾക്കും എസ്.എസ്.എൽ.സി. പ്ലസ് ടു എ പ്ലസ് വിജയികൾക്കും ഉപഹാരങ്ങൾ നൽകി. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ബി. ഡെലീഷ് നന്ദിയും പറഞ്ഞു.ഫോട്ടോ: വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഭാസംഗമം കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു