വള്ളത്തോൾ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഭരണസമിതി അംഗം ഐ.ശ്രീനിവാസൻമാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് കെ. സുരേഷ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ‘എം സുരേഷ് മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബാലവേദി കൺവീനർ ബിഡലീഷ് മാസ്റ്റർ സ്വാഗതവും ഇ.എം നാരായണൻ നന്ദിയും പറഞ്ഞു ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ശ്രീപാർവ്വതി നടുവത്തൂർ യു.പി സ്കൂൾ ഒന്നാം സ്ഥാനവും മുഹമ്മദ് റസാൻ കണ്ണോത്ത് യുപി സ്കൂൾ രണ്ടാം സ്ഥാനവും നിരഞ്ജന നടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ പി. വിഭാഗത്തിൽ ആരാധ്യ കണ്ണോത്ത് യു.പി. സ്കൂൾ ഒന്നാം സ്ഥാനവും ശലഭ ടി വെസ്റ്റ് എം.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും ലിയോണ നടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.