നടുവത്തൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സമ്പർക്ക പരിപാടി നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ എം മനോജ് ഉദ്ഘാടനം ചെയ്തു. മേലടി ക്ഷീരവികസന ഓഫീസർ എ ഷിജിന, ഡയറി ഫാം ഇൻസ്ട്രക്ടർ എസ് എൻ സുഭാഷ്, കേരള ഫീഡ്സ് ഫീൽഡ് അസിസ്റ്റന്റ് മനോജ് എന്നിവർ കർഷകർക്ക് ആദായകരമായ പശു വളർത്തലിനെ കുറിച്ച് ക്ലാസ്സ് എടുത്തു. സംഘം പ്രസിഡണ്ട് പി പി ശ്രീനിവാസൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ എം ഷർമിള, കെ കെ കടുങ്ങോൻ എന്നിവർ സംസാരിച്ചു.