കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാന്‍ അവസരം. കമ്പനി സെക്രട്ടറി തസ്തികയിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ക്ലീന്‍ കേരള കമ്പനിയില്‍ കമ്പനി സെക്രട്ടറി – കം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനം. Head Office of the Company at Thiruvananthapuram ഓഫീസിലാണ് ഒഴിവുള്ളത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,410 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
50 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സമാന തസ്തികയില്‍ വിരമിച്ചവര്‍ക്ക് 65 വയസ് വരെ ആവാം.
യോഗ്യത
ബികോം കൂടെ ACF അല്ലെങ്കില്‍ FCS.
സിഎ OR ഐസിഡബ്ല്യൂ ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ക്ലീന്‍ കേരള കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ നല്‍കിയ ഡോക്യുമെന്റുകള്‍ സഹിതം ജൂലൈ 20ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫ് ലൈനായി തപാല്‍ / കൊറിയര്‍ മുഖേന ‘Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Thiruvananthapuram – 10’. എന്ന വിലാസത്തിലേക്ക് അയക്കണം.













