---പരസ്യം---

പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ

On: July 16, 2025 5:33 PM
Follow Us:
പരസ്യം

പാലക്കാട്: പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗമുണ്ടെന്ന് വ്യക്തമായത്.

ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഈ വ്യക്തി. ഇയാളുടെ പിതാവ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് യുവാവായിരുന്നു കൂടെ ഉണ്ടായിരുന്നത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇയാള്‍. യുവാവിന്റെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

പാലക്കാട് നിപ ബാധിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാള്‍. ഒരു യുവതിക്കാണ് ജില്ലയില്‍ ആദ്യം നിപ സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള 347 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.

നിപ ബാധിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരിച്ച 58കാരന്‍ ജോലി ചെയ്തിരുന്ന അഗളി കള്ളമലയിലെ തോട്ടം വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് 160 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം കുമരംപുത്തൂര്‍, കാരാകുര്‍ശി, കരിമ്പുഴ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 1 ഞായറാഴ്ച നാളെ പട്ടാമ്പുറത്ത് താഴയിൽ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

Leave a Comment

error: Content is protected !!