കേരള കർഷകസംഘം കീഴരിയൂർ മേഖലാ സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ ഷിജു മാസ്റ്റർ ഉൾഘാടനം ചെയ്തു. കെ ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. കെ.ടി രാഘവൻ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി എംഎം രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പി കെ ബാബു സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.ടി രാഘവൻ പ്രസിഡണ്ട്, എം എം രവീന്ദ്രൻ സെക്രട്ടറി, കെ.മുരളിധരൻ ട്രഷററുമായി 21 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.