---പരസ്യം---

വ്യോമസേനയില്‍ എയര്‍മെന്‍ റിക്രൂട്ട്‌മെന്റ്; കുറഞ്ഞ യോഗ്യത പ്ലസ് ടു; അപേക്ഷ 31 വരെ

On: July 23, 2025 8:52 AM
Follow Us:
പരസ്യം


വ്യോമസേനയില്‍ ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മെന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

വ്യോമസേനയില്‍ എയര്‍മെന്‍ നിയമനം. മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു, മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി ട്രേഡുകളിലാണ് ഒഴിവുകള്‍. 

യോഗ്യത

മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു വിജയിച്ചവരായിരിക്കണം. 

അപേക്ഷകര്‍ക്ക് ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയിച്ചവര്‍ക്കും അവസരമുണ്ട്. 

മഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി 

ഫാര്‍മസിയില്‍ ഡിപ്ലോമയോ, ബിഎസ് സിയോ ഉള്ളവര്‍ക്കാണ് അവസരം. 

50% മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയവും ഇംഗ്ലിഷിന് 50% മാര്‍ക്കും വേണം. 50% മാര്‍ക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാര്‍മസി, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍/ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉണ്ടായിരിക്കണം.

പ്രായപരിധി

മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു ട്രേഡില്‍ 2005 ജൂലൈ 2നും 2009 ജൂലൈ 2നും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. 

മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി വിഭാഗത്തിലേക്ക് 2002 ജൂലൈ 2നും 2007 ജൂലൈ 2നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, കായിക പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷ

വിശദവിവരങ്ങള്‍ക്കും, അപേക്ഷ നല്‍കുന്നതിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രോസ്‌പെക്ടസും, കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. www.airmenselection.cdac.in .

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!