കൊയിലാണ്ടിയിൽ ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം.കാവുംവട്ടം സ്വദേശിയായ പറേച്ചാൽ മീത്തൽ ഇസ്മയിലിനെ ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചു.ഇന്നലെ (ചൊവ്വ) രാത്രി ഏതാണ്ട് 8.30 നാണ്കൊയിലാണ്ടി പുതിയ ബസ്റ്റാൻറിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന് അരിക്കുളം പേരാമ്പ്ര റോഡിലേക്ക് പോകുന്നതിനിടെ പാളത്തിൽ വെച്ച് അജ്ഞാതനായ അക്രമി കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തിപരിക്കേൽപ്പിച്ചത്.ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.തലയിൽ മുറിവുകളും പല്ലുകൾ പൊട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം നടത്തി വരുന്നു