---പരസ്യം---

ബൈക്ക്അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്

On: July 31, 2025 7:14 PM
Follow Us:
പരസ്യം

ബാലുശ്ശേരി: ബൈക്ക് കണ്ടെയിനര്‍ ലോറിക്കിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. അപകടത്തില്‍ അത്തോളി സ്വദേശി രാജീവന് ഗുരുതര പരിക്കേറ്റു. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്നു കണ്ടെയിനര്‍ ലോറി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് ഹൈവെ പോലിസും, ബാലുശ്ശേരി പോലീസും എത്തിയിട്ടുണ്ട്. പരിക്കുപറ്റിയ ആളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!