---പരസ്യം---

ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ

On: August 10, 2025 6:29 AM
Follow Us:
പരസ്യം

ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ. കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം, ‘ലക്കി ഡ്രോ’ മത്സരത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. ഇഞ്ചിയോണ്‍ കിയയില്‍ ഈ ഓഫര്‍ കാലയളവില്‍ വാഹനം വാങ്ങുന്നവര്‍ക്ക് ബമ്പര്‍ സമ്മാനമായി ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ് കാത്തിരിക്കുന്നത്.

എല്ലാ ആഴ്ചയും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഐഫോണ്‍ 15, സോണി പ്ലേസ്റ്റേഷന്‍, മൈക്രോവേവ് ഓവന്‍, 32 ഇഞ്ച് എല്‍ഇഡി ടിവി എന്നിവയും സമ്മാനമായി ലഭിക്കും. കൂടാതെ, കിയ സെല്‍റ്റോസിന് 2 ലക്ഷം രൂപ വരെയും, കാരന്‍സ്, സോണറ്റ് മോഡലുകള്‍ക്ക് 1 ലക്ഷം രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങളും ഈ ഓഫര്‍ കാലയളവില്‍ ലഭിക്കും. കിയ സിറോസിന് 1.14 ലക്ഷം രൂപ വരെയും, കാര്‍ണിവലിന് 1.5 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഉള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ ഓഫറുകള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!