ആലപ്പുഴ നൂറനാട് നാലാംക്ലാസുകാരിയെ മര്‍ദിച്ച കേസില്‍ പിടിയിലായ അച്ഛനെയും രണ്ടാനമ്മയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരും ഇന്നലെ രാത്രിയാണ് പിടിയിലായത്. ഇരുവരുടെയും മാസങ്ങള്‍ക്ക് മുന്‍പ് ഉള്ള ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികളെ നൂറനാട് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മര്‍ദനമേറ്റ കുഞ്ഞിനെ നേരില്‍ കാണും.