കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. വ്യക്തമായ അതിരുകൾ ഇല്ലാതെ, വോട്ടർമാരുടെ എണ്ണത്തിൽ ക്രമം പാലിക്കാതെ സ്വാധീനമുപയോഗിച്ച് നടത്തിയ വാർഡ് വിഭജനം നാടിൻ്റെ വികസന തകർച്ചക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് മഹാ സഭയും കുറ്റപത്ര പ്രകാശന സദസ്സും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷ്യത വഹിച്ച് . DCC നേതാക്കളായ അഡ്വ.കെ വിജയൻ ,വി.ബി രാജേഷ്.കെ.പി രാമചന്ദ്രൻ ,പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.പി സുലോചന, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷിനിൽ ടി.കെ , ശശി കല്ലട, കെ.പി സ്വപ്നകുമാർ എന്നിവർ പ്രസംഗിച്ചു.