കീഴരിയൂർ:കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.ഹെഡ്മിസ്ട്രസ് കെ.ഗീത ദേശീയ പതാക ഉയർത്തി.പി ടി എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു.

മുൻ പ്രധാന അധ്യാപകൻ ടി. കുഞ്ഞിരാമൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കീഴരിയൂർ ബോംബ് കേസ് പ്രതികളുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു.കെ. നിർമ്മൽ കുമാർ, സി.എം വിനോദ്, എം.എ കുഞ്ഞിക്കണ്ണൻ,എ. ശ്രീജ,എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് കെ.ഗീത സ്വാഗതവും സി.ബിജു നന്ദിയും പറഞ്ഞു.തുടർന്ന് സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർമ്മിച്ച സ്വാതന്ത്ര്യസമര ചരിത്ര റീൽ പ്രദർശനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.















