കീഴരിയൂർ: സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ പ്രചരണാർത്ഥം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാറപ്പള്ളി റെയ്ഞ്ചിൻ്റെ ആഭിമുഖ്യത്തിൽ റെയ്ഞ്ച് സംഗമം കീഴരിയൂർ മുനീറുൽ ഇസ്‌ലാം മദ്റസയിൽ നടന്നു.പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ശുഹൈബുൽ ഹൈത്തമി വാരാമ്പറ്റ ഈമാനിന്റെ മാധുര്യം എന്ന വിഷയത്തിലും,സുഹൈൽ ഹൈത്തമി പള്ളിക്കര സിറാത്തുൽ മുസ്തഖീം എന്ന വിഷയത്തിലും പഠന ക്ലാസ് നടത്തി.
റെയ്ഞ്ച് സെക്രട്ടറി നൗഷാദ് അലി ഫൈസി അധ്യക്ഷനായി.ഹംസ മുസലിയാർ,കീഴരിയൂർ മഹല്ല് ഖത്തീബ് റഹീം ഫൈസി,സയ്യിദ് അജ്മൽ മശ്ഹൂർ,കീഴരിയൂർ മഹല്ല് പ്രസിഡണ്ട്, മമ്മു സെക്രട്ടറി ഫൈസൽ പാലായി എന്നിവർ സംസാരിച്ചു.















