കീഴരിയൂർ വില്ലേജ് പരിധിയിൽ ദീർഘകാലം ബി. എൽ. ഒ മാരായി പ്രവർത്തിച്ചു പിരിഞ്ഞു പോകുന്ന രാധ ടീച്ചർ, അനിത ടീച്ചർ, ശാരദ ടീച്ചർ , ലീല എന്നിവർക്ക് കീഴരിയൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കീഴരിയൂർ വില്ലേജ് ഓഫീസർ ലാഹിക്ക് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കെ.കെ രാഘവൻ, ഇടത്തിൽ ശിവൻ മാസ്റ്റർ, ബി.എൽ. ഒ മാരുടെ പ്രതിനിധിയായി പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പദവിയിൽ നിന്ന് ഒഴിയുന്ന നാല് പേർക്കും ഉപഹാരങ്ങൾ നല്കി.