ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി,സലഫി ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർസ് സ്കൂളിന് സമീപത്തെ മികച്ച കർഷകനായ യൂസഫ്ക്കയെ ആദരിച്ചു.പ്രിൻസിപ്പാൾ ലാലു സർ പൊന്നാടയണിയിച്ചു. പുഞ്ച കൃഷി, വാഴകൃഷി, മരച്ചീനി കൃഷി എന്നിവയെപ്പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു. വിത്തിടൽ, വളമിടൽ, വിളവെടുപ്പ് ഈ കാര്യങ്ങളെപ്പറ്റിയുള്ള കുട്ടികളുടെ സംശയങ്ങൾക്കു അദ്ദേഹം നല്ല രീതിയിൽ വിശദീകരണം നൽകുകയും ചെയ്തു.