---പരസ്യം---

50 രൂപ കൊടുത്താൽ വീട്ടിലെത്തിക്കും: ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാം?

On: August 20, 2025 11:55 AM
Follow Us:
പരസ്യം

ന്ത്യയിൽ ആധാർ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്നു. എല്ലാ ഇന്ത്യൻ പൗരൻമാർക്കും ആധാർ കാർഡ് ഉണ്ടായിരിക്കും. അതിനാൽ തന്നെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ ആധാർ കാർഡുകളേക്കാൾ മികച്ചത് പിവിസി ആധാർ കാർഡുകളാണ്. അവ ഒരു ക്രെഡിറ്റ് കാർഡ് പോലെ നിങ്ങൾക്ക് സൂക്ഷിക്കാൻ സാധിക്കുന്നു, അതിനാൽ കേടുപാടുകൾ പെട്ടെന്ന് സംഭവിക്കില്ല. എന്നാൽ ഇത്തരം കാർഡുകൾ എങ്ങനെ സ്വന്തമാക്കാം?

ആധാർ കാർഡ് സാധാരണയായി ലഭിക്കുന്നത് നീളത്തിലുള്ള ഒരു ഫോർമാറ്റിലാണ്. എന്നാൽ ഇത് പോക്കറ്റിൽ സൂക്ഷിക്കാൻ പോലും സാധിക്കില്ല. അവക്കു പകരം ഈ പിവിസി കാർഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. പിവിസി കാർഡിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ 50 രൂപ ഫീസ് നൽകേണ്ടി വരും. നിങ്ങൾക്ക് ഈ തുക ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴിയും അടക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ളത്ര പിവിസി കാർഡുകൾ ഓർഡർ ചെയ്യാനും സാധിക്കും.

സാധാരണയായി ഈ കാർഡിന് അപേക്ഷിച്ചാൽ അത് വീട്ടിൽ ഡെലിവറി ചെയ്യും. എന്നാൽ പെട്ടെന്ന് തന്നെ ലഭിക്കില്ല, അൽപം കാലതാമസമുണ്ട്. ഇന്ത്യ പോസ്റ്റ് – സ്പീഡ് പോസ്റ്റ് വഴി നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ഈ കാർഡ് എത്തിക്കും. ട്രാക്കിംഗ് ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് ഡെലിവറി സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനും സാധിക്കും. ഡെലിവറി ചെയ്യുന്നതിനു മുന്നേ ഈ ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാമെന്ന് പരിശോധിക്കാം;
ആധാർ പിവിസി കാർഡിന് അപേക്ഷിക്കുന്നത് എങ്ങനെ?

  • ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • uidai.gov.in എന്ന വെബ്‌സൈറ്റിൽ ആധാർ കാർഡ് ഓർഡർ എന്ന പേജ് തുറക്കാം
  • തുറന്നു വരുന്ന പേജിൽ ആധാർ വിശദാംശങ്ങൾ നൽകുക
  • നിങ്ങളുടെ ആധാർ നമ്പർ, വെർച്വൽ ഐഡി (വിഐഡി), അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി (ഇഐഡി) നൽകുക.
  • ഒടിപി നൽകി സ്ഥിരീകരിക്കുക.
  • ആധാർ കാർഡ് പ്രിവ്യൂ ചെയ്യുക
  • അടുത്തതായി പണമടക്കണം. അതിനായി 50 രൂപ ചാർജ് ഓൺലൈനായി അടയ്ക്കുക.
  • പണമടച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഇത് ഓർഡറിൻ്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള നമ്പറാണ്.

നിങ്ങളുടെ ഓർഡർ എങ്ങനെ ട്രാക്ക് ചെയ്യാം?

  • UIDAI വെബ്സൈറ്റിലെ “ആധാർ പിവിസി കാർഡ് സ്റ്റാറ്റസ് പരിശോധിക്കുക” എന്ന പേജ് പരിശോധിക്കുക
  • നിങ്ങളുടെ ആധാർ നമ്പറും, ലഭിച്ച സർവീസ് റിക്വസ്റ്റ് നമ്പറും ഇവിടെ നൽകുക.
  • കൺസൈൻമെന്റ് നമ്പർ ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ് വഴി ഡെലിവറി ട്രാക്ക് ചെയ്യുക

ആധാർ പിവിസി കാർഡ് നിങ്ങളുടെ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്നു. ഇത് ഔദ്യോ​ഗിക വെബ്സൈറ്റ് വഴി തന്നെ ചെയ്യാൻ ശ്രമിക്കുക. ഇന്റർനെറ്റ് കഫേ വഴി സാധാരണ ആധാർ കാർഡ് ലാമിനേറ്റ് ചെയ്യുന്നത് പോലെ ഇത് എളുപ്പമല്ല എന്ന് ഓർക്കുക.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!