---പരസ്യം---

‘ശ്രുതി’ കീഴരിയൂർ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മേള

On: August 25, 2025 12:51 PM
Follow Us:
പരസ്യം

കീഴരിയൂർ:പഴയ കാല ഓർമ്മകൾ അയവിറക്കി കൊണ്ട് ഓണാഘോഷത്തിൻ്റെ ഭാഗമായി ‘ശ്രുതി’ കീഴരിയൂർ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മേളആഗസ്ത് 26 ചൊവ്വ അത്തം നാളിൽ വൈകീട്ട് 4 മണിയ്ക്ക് കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ അരങ്ങേറുകയാണ്
ഇന്നത്തെ തലമുറയിലുള്ള കുട്ടികളാരും തന്നെ ഇതുപോലുള്ള കലകൾ കണ്ടിട്ടുണ്ടാവില്ല. അവർ ഇത് ഉൾക്കൊണ്ട് അവരെ പ്രോത്സാഹിപ്പിച്ച് അമ്പെയ്ത്തിലേക്ക് കൊണ്ടുവരുവാനും കൂടിയാണ് ഇത് നടത്തുന്നത്…..
അമ്പെയ്ത്തിൽ മൺമറഞ്ഞുപോയവരിൽ
ചിലരുടെ പേരുകൾ ഓർമ്മ വരുന്നുണ്ട് അതിൽ മീത്തലെ അരയനാട്ട് ഉണ്ണിക്കുട്ടി, എടക്കാടി ഗോപാലൻ നായർ, ചാത്തോത്ത് മീത്തൽ നാരായണൻ, കക്കുടുമ്പിൽ കണാരൻ, ഇയ്യാലോൽ കേളപ്പൻ, തുടങ്ങിയ പലരും പ്രഗൽഭ കളിക്കാരിൽപ്പെട്ടവർ ആയിരുന്നു, എല്ലാവരുടേയും പേർ എടുത്തു പറയുന്നില്ല
ഇവരുടെ എല്ലാം സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു!’
നാളെ തുടങ്ങുന്ന അമ്പെയ്ത്ത് മേള 10 ദിവസം നീണ്ടുനിൽക്കും
കലയെ സ്നേഹിക്കുന്നവരും, നല്ലവരായ നാട്ടുകാരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഈ ദൗത്യം വിജയിപ്പിക്കുക

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!