---പരസ്യം---

കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ താല്‍ക്കാലിക ജോലി; പരീക്ഷ എഴുതേണ്ട, കൂടുതലറിയാം

On: August 26, 2025 12:28 PM
Follow Us:
പരസ്യം

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഐസി എആര്‍- കൃഷി വിജ്ഞാന്‍ കേന്ദ്ര- പാലക്കാടില്‍ നടക്കുന്ന പ്രോജക്ടിലേക്ക് സ്‌കില്‍ഡ് അസിസ്റ്റന്റിനെയാണ് ആവശ്യമുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 02ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. 

തസ്തിക & ഒഴിവ്

കെവികെ പാലക്കാടില്‍ നടത്തി വരുന്ന KERA Project- Development of AEU based PoP പ്രോജക്ടില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.

ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. 

യോഗ്യത

അഗ്രികള്‍ച്ചറില്‍ വിഎച്ച്എസ്ഇ/ ഡിപ്ലോമ യോഗ്യത വേണം. 

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പ്രോജക്ട് നടപ്പിലാക്കി വരുന്ന അട്ടപ്പാടി, ചിറ്റൂര്‍ എന്നിവിടങ്ങളിലേക്കുള്ള ട്രയല്‍ പ്ലോട്ടുകള്‍ സന്ദര്‍ശിക്കുന്നതിന് യാത്ര ചെയ്യാന്‍ സമ്മതമുള്ളവരായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 710 രൂപ വേതനമായി ലഭിക്കും. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 02ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അതിന്റെ കോപ്പികളും അഭിമുഖ സമയത്ത് ഹാജരാക്കണം. 

തീയതി: 02.09.2025
സമയം: രാവിലെ 10 മണി
സ്ഥലം: കൃഷി വിജ്ഞാന്‍ കേന്ദ്ര, പാലക്കാട്

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

വിജ്ഞാപനം: Click

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!