ജനാധിപത്യം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പടയോട്ടത്തിന് അഭിവാദ്യം അർപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത നൈറ്റ് മാർച്ച് നടന്നു. നടു വത്തൂരിൽ നിന്നാരംഭിച്ച പ്രകടനം കീഴരിയൂർ സെൻ്ററിൽ സമാപിച്ചു. സമാപന യോഗത്തിൽ UDF ചെയർമാൻ ടി .യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി ഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ , ജെ.എസ് എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു , ചുക്കോത്ത് ബാലൻ നായർ ,കെ.എം നാരായണൻ സംസാരിച്ചു. നൈറ്റ് മാർച്ചിന് UDF നേതാക്കളായ കെ സി രാജൻ, ശശി പാറോളി, ഒകെ കുമാരൻ, ഇ.രാമചന്ദ്രൻ , ജി.പി പ്രീജിത്ത്, രജിത കെ.വി, നാരായണൻ കെ.എം, ഇ.എം മനോജ് , സവിത നിരത്തിൻ്റെ മീത്തൽ, പി.കെ ഗോവിവിന്ദൻ, ശശി കല്ലട, ടി.കെ. നാരായണൻ, പി.എം അശോകൻ , കെ.പി സ്വപ്നകുമാർ , ബാബു മലയിൽ, ടി.നന്ദകുമാർ, കെ.മൊയ്തിൻ മാസ്റ്റർ ,ടി.എ സലാം , റസാക്ക് കുന്നുമ്മൽ ,ടി സിദ്ധിക്ക് , ടി കുഞ്ഞബ്ദുള്ള സാബിറ നടുക്കണ്ടി, തുടങ്ങിയവർ നേതൃത്വം നൽകി.