മേപ്പയ്യൂർ:മേപ്പയ്യൂരിൽ എവർവെൽ ഹോമിയോ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ടൗണിൽ ഹോണസ്റ്റി ഹോട്ടലിന് സമീപത്തായി ഡോ: എ ആശിഫ ഹോമിയോപതിക്ക് ഫിസിഷ്യനായ ക്ലിനിക്കിൻ്റെ ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ നിർവ്വഹിച്ചു.തുറയൂർ ഗ്രാമപഞ്ചായത്തംഗം എ.കെ കുട്ടിക്കൃഷ്ണൻ, വടക്കയിൽ അമ്മത് ഹാജി, മുജീബ് കോമത്ത്, നാരായണൻ എസ്ക്വയർ, കെ.പി രാമചന്ദ്രൻ, എ.അർഷാദ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗനിർണ്ണയവും നടത്തി.













