---പരസ്യം---

പുസ്തക ചർച്ച

On: October 5, 2025 10:12 PM
Follow Us:
പരസ്യം

മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു.എഴുത്തുകാരൻ ഡോ.മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു.ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്റർ ചെയർമാൻ വി.പി അഷ്റഫ് അധ്യക്ഷനായി. ഏ.കെ അബ്ദുൽ അസീസ് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.മിസ്ഹബ് കീഴരിയൂർ, രാജൻ നടുവത്തൂർ,രാഹുൽ മുയിപ്പോത്ത്,യു.കെ രാജൻ,രമ്യ സനൂഷ്, ടി.ടി മുരളീധരൻ, ആതിര ലാനി,ബാലകൃഷ്ണൻ മലയിൽ,സനൂജ് എന്നിവയിൽ ചർച്ചയിൽ പങ്കെടുത്തു.എം.എം മുഹ്‌യുദ്ദീൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.

വനിതകൾക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മൽസരത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി മുഹ്‌യുദ്ദീൻ സ്വാഗതവും കെ.അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!