---പരസ്യം---

ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും

On: October 10, 2025 7:30 PM
Follow Us:
പരസ്യം

പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി മുന്‍ കൊയിലാണ്ടി മുന്‍സീപാലിറ്റി കൗസിലര്‍ വി ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലയിലെയും മറ്റു സമീപ പ്രദേശങ്ങളിലെയും കോഴി താറാവ് കാട മറ്റു മുട്ട ഉല്‍പാദക പക്ഷികളെയും കൊണ്ട് ഉപജീവനം കഴിക്കുന്നവരെയും കണ്ടെത്തി അവര്‍ക്ക് പ്രോല്‍സാഹനം സഹായവും പരിരക്ഷയും നല്‍കുക എന്ന ലക്ഷ്യത്തോടെ ഏതാനും വര്‍ഷമായി ആരംഭിച്ചതാണ് ഈകൂട്ടഴ്മ പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പിന്‍റ നേതൃത്വത്തില്‍ ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നമ്മുടെ കീഴരിയൂര്‍ സൗഹൃദ ക്കൂട്ടാഴ്മ ഹാളില്‍ സംഘടിപ്പിച്ചു.
പൗള്‍ട്രീ കര്‍ഷക കരെ തൊഴിലുറപ്പ് തൊഴിലാളികളായി അംഗീകരിക്കണമെന്നും കോഴിതീറ്റക്ക് സബ്സിഡി ഏര്‍പ്പെടുത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വി ടി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു . പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് സെക്രട്ടറി എം കുട്ട്യാലി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു .
ഏറ്റവും നല്ല മുട്ട കോഴി കര്‍ഷകനായ മരളി വിയ്യൂരിനെയും ഏറ്റവും നല്ല സമ്മിശ്രകര്‍ഷകയായ ശ്രീജ കൊളോര്‍ക്കണ്ടിയേയും യോഗത്തില്‍ ആദരിച്ചു . ഫാര്‍മേഴ്സ് അസോസിയേഷന്‍ സെന്‍ട്രല്‍ സെക്രട്ടറി കെ യം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി .വേലായുധന്‍ കെ യം,വിജയന്‍ കൊല്ലംകണ്ടി,സുരേഷ് ബാബു തുണ്ടിയോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .ബാലകൃഷ്ണന്‍ പി സ്വഗതവും ശ്രീജ കൊളോര്‍ക്കണ്ടി നന്ദിയും പറഞ്ഞു .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!