---പരസ്യം---

യുകെയിൽ മലയാളികൾക്ക് നഴ്സ് ആയി ജോലി നേടാം, സുവർണാവസരം; ശമ്പളം 37.76 ലക്ഷം, അപേക്ഷിക്കാം ഇങ്ങനെ

On: October 14, 2025 6:42 PM
Follow Us:
പരസ്യം

യുകെ വെയില്‍സ് എന്‍ എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (ആർ എം എൻ എസ്) തസ്തികയിൽ ഒഴിവുകൾ. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടക്കുന്നത്. ബി എസ് സി നഴ്സിങ്/ ജി എൻ എം വിദ്യാഭ്യാസ യോഗ്യതയും ഐ ഇ എൽ ടി എസ്/ ഒ ഇ ടി യുകെ സ്കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി ബി റ്റി (CBT) പൂര്‍ത്തിയാക്കിയവർക്കും അപേക്ഷിക്കാം. മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം.

എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുമുണ്ടാകണം. uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഒ ഇ ടി / ഐ ഇ എൽ ടി എസ് സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2025 ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കേണ്ടതാണ്.

റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒബ്ജക്റ്റീവ് സ്ട്രക്ച്ചേഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ ( ഒ എസ് സി ഇ) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (37.76 ലക്ഷം), ഒ എസ് സി ഇക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (33.38 ലക്ഷം) ശമ്പളമായി ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. നോര്‍ക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) മുഖേനയുളള യു.കെ വെയില്‍സ് റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!