നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ താഴെവീണ് പൊട്ടുന്നതോ അല്ലാതെയും കേടുപാടുകള്‍ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ഫോണ്‍ തകരാറിലായാല്‍ ഉടന്‍ റിപ്പയറിന് കൊടുക്കേണ്ടി വരും. പക്ഷേ, ഫോണ്‍ ഒരു സര്‍വീസ് സെന്ററിലേക്കോ ടെക്‌നീഷ്യന്‍ കൈകളിലേക്കോ കൊടുക്കുന്നതിന് മുന്‍പ് കുറച്ച് പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നുവെങ്കില്‍, വ്യക്തിഗത ഡാറ്റയും സ്വകാര്യതയും അപകടത്തിലാവാന്‍ സാധ്യതയുണ്ട്. അതായത് മൊബൈല്‍ റിപ്പയിറിങിന് കൊടുക്കും മുന്‍പ് ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
പ്രധാനമായി ഫോണില്‍ usb settings ‘charging only’ ആയി മാറ്റുക.ഇതു വഴി അനാവശ്യമായി ഉണ്ടേയേക്കാവുന്ന ട്രാന്‍സഫര്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
- ‘Estimate’ ആവശ്യപ്പെടാതെ ഫോണ്‍ കൈമാറരുത്. ചിലപ്പോള്‍ ചെലവുകൂടി വരാം. വാറന്റിയുള്ള ഫോണ്‍ ആണെങ്കില്‍ അതിന് അംഗീകൃത സര്‍വീസ് സെന്ററിനെയാണ് തിരഞ്ഞെടുക്കേണ്ടത്.
- ഫോണ്‍ റിപ്പെയര്‍ക്ക് കൊടുക്കുമ്പോള്‍ സിം പിന്‍ ലോക്ക് ഓണ്‍ ചെയ്താല്‍ നിങ്ങളുടെ സിം മറ്റൊരു ഡിവൈസില്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.
- കൂടാതെ ആപ്പ് പെര്‍മിഷന്‍സ് വേണ്ടവയ്ക്ക് മാത്രം allow നല്‍കുക. cloud ്യെിc off ചെയ്യുന്നതു വഴി റിപ്പയര്‍ സമയത്ത് ഡാറ്റ അപ്പ്‌ലോഡ് ആവുന്നത് തടയാം. പ്രധാനമായും നിങ്ങളും ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, ആപ്പുകള്‍ എന്നിവ എന്‍ക്രിപ്റ്റ് ചെയ്ത് secure folder ലേക്ക് മാറ്റുക.
- മറ്റൊന്ന് ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. ഡാറ്റ ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കാനുള്ള ഏക മാര്‍ഗമാണിത്. ടെക്‌നീഷ്യന്‍ ആവശ്യപ്പെട്ടാലും പ്രധാനപ്പട്ട പാസ്‌വേര്‍ഡുകള്‍ കൈമാറ്റം ചെയ്യരുത്.
- ഫോണിന്റെ ഫോട്ടോ എടുത്തുവെക്കുന്നതും ,സിം, മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതും imei നമ്പറുകള്‍ മറ്റെവിടെയെങ്കിലും രേഖപ്പെടുത്തുന്നതും മറക്കാതെ ചെയ്യേണ്ട കാര്യങ്ങളാണ്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി ഫോണ്‍ റിപ്പെയറിങ്ങിനു നല്‍കുന്നതിലെ ആശങ്കകള്‍ ഒരു പരിധിവരെ ഒഴിവാക്കാം.















