---പരസ്യം---

നിക്ഷേപകരെ പറ്റിച്ച് ‘എല്‍ജി’, ആളുമാറി കുതിപ്പ്; അമിതാവേശം നിക്ഷേപകര്‍ക്ക് വിനയായ കഥ

On: October 15, 2025 12:35 PM
Follow Us:
പരസ്യം

LG Balakrishnan share price: ഇന്ത്യന്‍ ഓഹരി വിപണിയിലെ ‘ആള്‍മാറാട്ടത്തിന്റെ കഥ’. പറ്റിച്ചത് ‘എല്‍ജി’ തന്നെ. അമിതാവേശം പല നിക്ഷേപകര്‍ക്ക് വലിയ പണിയായെന്ന് റിപ്പോര്‍ട്ട്. നിങ്ങളും പെട്ടിരുന്നോ?

​​​​LG Electronics Share Price: എല്‍ജി ഇലക്‌ട്രോണിക്‌സിലെ അമിതാവേശം പല നിക്ഷേപകര്‍ക്കും ഇന്നലെ അമളിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ വിപണി അരങ്ങേറ്റത്തില്‍ പണം വാരാന്‍ മോഹിച്ച് എടുത്തുചാടിയവരാണ് പെട്ടത്. പറഞ്ഞുവരുന്നത് ഒരു ‘ഓഹരി മാറ്റത്തിന്റെ’ കഥയാണ്. അതെ പലരും അമിതാവേശത്തില്‍ എല്‍ജി ഇലക്‌ട്രോണിക്‌സിന് പകരും പോര്‍ട്ട്‌ഫോളിയോയില്‍ വാങ്ങിക്കൂട്ടിയത് എല്‍ജി ബലാകൃഷ്ണന്റെ ഓഹരികളായിരുന്നു. ഇതേത്തുടര്‍ന്ന് എല്‍ജി ബാലകൃഷ്ണന്‍ & ബ്രോസിന്റെ ഓഹരി കുതിച്ചുയരുകയും ചെയ്തു.
​നിക്ഷേപകരെ കുഴപ്പിച്ച് പേര്
കഴിഞ്ഞ മണിക്കൂറുകളില്‍ ഏവരുടെയും കണ്ണ് എല്‍ജി ഇലക്‌ട്രോണിക്‌സില്‍ ആയിരുന്നു. വിദഗ്ധരില്‍ നിന്നുള്ള അതിഗംഭീര ലിസ്റ്റിംഗ് പ്രവചനങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. അതേസമയം എടുത്തുചാടിയ പലരും എല്‍ജി എന്നു മാത്രമാണ് പ്രയോഗിച്ചത്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ എല്‍ജി ബാലകൃഷ്ണന്‍ & ബ്രോസ് എന്നൊരു ഓഹരി ഒളിഞ്ഞിരിപ്പുണ്ടെ്ന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ പാര്‍ട്‌സ് നിര്‍മ്മാതാക്കളാണ് എല്‍ജി ബാലകൃഷ്ണന്‍.

​കുതിച്ച് എല്‍ജി ബാലകൃഷ്ണന്‍
തുടക്കം മുതല്‍ എല്‍ജി ബാലകൃഷ്ണന്‍ ഓഹരികളില്‍ വലിയ ട്രേഡിംഗ് വോളിയമാണ് രേഖപ്പെടുത്തിയത്. കൃത്യമായി പറഞ്ഞാല്‍ ട്രേഡിംഗ് വോളിയം സാധാരണ ശരാശരിയേക്കാള്‍ ഏകദേശം 20 മടങ്ങ് വരെ വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് എന്‍എസ്ഇയില്‍ അതിന്റെ ഓഹരി വില 15% വര്‍ധിച്ച് 1,600 രൂപ വരെ ഉയര്‍ന്നു. ഇരു ഓഹരികളുടെയും വിലയും ഏകദേശം ഒരേ ള്രേണിയില്‍ വന്നതും ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ നിക്ഷേപകര്‍ കാര്യം മനസിലാക്കിയതോടെ എല്‍ജി ബാലകൃഷ്ണന്‍ ഓഹരികള്‍ ഇറക്കം തുടങ്ങി. നിലവില്‍ ഓഹരികള്‍ 1,358 രൂപ റേഞ്ചിലാണ്.

​പേര് സാമ്യത ഇതാദ്യമല്ല
നിക്ഷേപകര്‍ക്കിടയില്‍ ഓഹരി പേരുകള്‍ മാറിപോകുന്നത് ഇതാദ്യമല്ല. ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് ഡിവിആര്‍ (ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ്സ്) ഓഹരികള്‍ പലര്‍ക്കും ഇപ്പോഴും മാറിപോകുന്ന ഒന്നാണ്. പലപ്പോഴും തിരക്കിട്ടുള്ള വാങ്ങലുകളിലാണ് ഇത്തരം കാര്യങ്ങള്‍ വിനയാകുന്നത്. ആഗോളതലത്തിലേയ്ക്ക് പോയാലും ഈ പ്രശ്‌നം നിലനില്‍ക്കുന്നു. 2020 കൊവിഡ് സമയത്താണ് ഇത്തരമൊരു വാര്‍ത്ത ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. ഹോം ഓഫീസ് പ്രിയങ്കരനായ സൂം വീഡിയോ കമ്മ്യൂണിക്കേഷന് പകരം അന്നു പല നിക്ഷേപകരും വാങ്ങിക്കൂട്ടിയത് അപ്രശസ്ത ചൈനീസ് സ്ഥാപനമായ സൂം ടെക്നോളജീസ് ഓഹരികളായിരുന്നു. അന്ന് അപരനായ സൂം ടെക് ഓഹരികള്‍ 1,800% വരെ കുതിച്ചിരുന്നു.

​വാങ്ങിയവര്‍ ചിലപ്പോള്‍ പെടും
പില നിക്ഷേപകരും ഈ അബദ്ധം മനസിലാക്കാന്‍ വൈകിയേക്കാം. ഓഹരി വിപണികളില്‍ ഒരോ സെക്കന്‍ഡിനും വലിയ വിലയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ചിലപ്പോള്‍ ഇത്തരം തെറ്റുകള്‍ തിരുത്തുന്നതിനു മുമ്പേ വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം. ഇന്നലത്തെ എല്‍ജി ബാലകൃഷ്ണല്‍ കേസ് തന്നെ എടുക്കാം. 1,600 രൂപയ്ക്കും മറ്റും വലിയ അളവില്‍ ഓഹരി വാങ്ങിയവര്‍ ഇപ്പോള്‍ പെട്ടിരിക്കാം. കാരണം ഇന്നത്തെ വില 1,358 ആണ്.
ട്രേഡ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ വിവരങ്ങള്‍ ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നു.

​എല്‍ജി ബാലകൃഷ്ണന്‍: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 1,360 രൂപ
നിലവിലെ വിപണി മൂല്യം: 4,337 കോടി
52 വീക്ക് ഹൈ/ ലോ: 1,640 രൂപ/ 1,080 രൂപ
സ്‌റ്റോക്ക് പിഇ: 15.2
ബുക്ക്‌വാല്യൂ: 597 രൂപ
ഡിവിഡന്റ്: 1.47%
ആര്‍ഒസിഇ: 19.9%
ആര്‍ഒഇ: 16.1%
മുഖവില: 10 രൂപ
​എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 1,705 രൂപ
നിലവിലെ വിപണി മൂല്യം: 1,15,731 കോടി
52 വീക്ക് ഹൈ/ ലോ: 1,749 രൂപ/ 1,650 രൂപ
സ്‌റ്റോക്ക് പിഇ: 52.6
ഡിവിഡന്റ്: 0.00%
ആര്‍ഒസിഇ: 56.8%
ആര്‍ഒഇ: 45.2%
മുഖവില: 10 രൂപ
(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.)

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!