---പരസ്യം---

കേരളത്തിൽ നിന്ന് ഇനി പാമ്പൻ പാലത്തിലൂടെ നേരിട്ട് ട്രെയിൻ യാത്ര; അമൃത എക്സ്പ്രസ് രാമേശ്വരം സർവീസ് ഇന്നുമുതൽ

On: October 16, 2025 11:58 AM
Follow Us:
പരസ്യം

ഇന്നുമുതലാണ് അമൃത എക്സ്പ്രസിൻ്റെ തിരുവനന്തപുരം – രാമേശ്വരം സർവീസ് ആരംഭിക്കുന്നത്. കേരളത്തിൽ നിന്ന് നേരിട്ടുള്ള സർവീസായി ഇത് മാറും

തിരുവനന്തപുരം: പുതിയ പാമ്പൻ പാലത്തിലൂടെ ഇനി കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ സർവീസ്. തിരുവനന്തപുരത്ത് നിന്നുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതോടെയാണ് പാമ്പൻ പാലം വഴിയുള്ള യാത്രയ്ക്ക് അവസരമൊരുങ്ങിയത്. നിലവിൽ കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിനുകൾ ഉണ്ടായിരുന്നില്ല. മധുര ജങ്ഷൻ വരെ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് രാമേശ്വരത്തേക്ക് നീട്ടിയത്.

16343/44 തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. ഒക്ടോബർ 16ന് തിരുവനന്തപുരത്ത് നിന്ന് രാമേശ്വരം സർവീസ് ആരംഭിക്കും. രാമേശ്വരത്ത് നിന്നുള്ള സർവീസ് ഒക്ടോബർ 17നാണ് ആരംഭിക്കുക. രാത്രി 8:30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12:45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തു നിന്നു ഉച്ചയ്ക്കു 1:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 4:55ന് തിരുവനന്തപുരത്ത് എത്തും.

അമൃത എക്സ്പ്രസിൻ്റെ കേരളത്തിലെ സമയക്രമത്തിൽ മാറ്റമില്ല.നിലവിലെ ഷെഡ്യൂൾ പ്രകാരം 9:55ന് മധുര ജങ്ഷനിലെത്തുന്ന ട്രെയിൻ 10:25 മാനാമധുര ജങ്ഷൻ, 10:50 പരമക്കുടി, 11:13 രാമനാഥപുരം സ്റ്റേഷനുകൾ പിന്നിട്ടാണ് 12:45ന് രാമേശ്വരത്ത് എത്തുക. രാമേശ്വരത്തിന് തൊട്ട് മുൻപാണ് പാമ്പൻ റെയിൽപാലവും സ്റ്റേഷവും വരുന്നത്.തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന 16343 അമൃത എക്സ്പ്രസ് 12:30 എറണാകുളം, പുലർച്ചെ 3:30ന് പാലക്കാട് ജങ്ഷനിലും രാവിലെ 6:42ന് പഴനിയിലും എത്തും. ഏറെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസുണ്ടായിരുന്നില്ല. മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിൻ്റെ പേരിൽ സർവീസ് നിർത്തുകയായിരുന്നു. ഗേജ് മാറ്റം പൂർത്തിയായിട്ടും സർവീസുകൾ പുനഃരാരംഭിച്ചിരുന്നില്ല.

രാമേശ്വരത്ത് എത്തുന്ന അമൃത എക്സ്പ്രസ്, അവിടെ നിന്നു രാമേശ്വരം – ചെന്നൈ എഗ്മോർ ബോട്ട്മെയിലായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ബോട്ട്മെയിൽ അമൃതയായി തിരുവനന്തപുരത്തേക്കും സർവീസ് നടത്തും. റെയിൽവേ ബോർഡ് തീരുമാനത്തിന് പിന്നാലെ രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

തുടക്കത്തിൽ തിരുവനന്തപുരം പാലക്കാട് റൂട്ടിലായിരുന്നു അമൃത എക്സ്പ്രസ് സർവീസ്ആരംഭിച്ചത്. പിന്നീട് പൊള്ളാച്ചിയിലേക്കും അതുകഴിഞ്ഞ് മധുരയിലേക്കും ട്രെയിൻ നീട്ടുകയായിരുന്നു. ഇതിനൊടുവിലാണ് രാമേശ്വരത്തേക്ക് ട്രെയിൻ എത്തുന്നത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!