---പരസ്യം---

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടർ വീണ്ടും ഉയർത്തും, ജാഗ്രതാ നിർദ്ദേശം

On: October 19, 2025 12:24 PM
Follow Us:
പരസ്യം

ഇടുക്കിയിൽ കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. അതിവേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. 10 മണിക്കൂര്‍ക്കൊണ്ട് അണക്കെട്ടില്‍ ഉയര്‍ന്നത് ആറടിയിലധികം വെള്ളമാണ്. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടും.  നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. ഷട്ടർ ഒന്നര മീറ്റർ കൂടി ഉയർത്തി സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം ഒഴുക്കും. 

രാവിലെ ഒൻപത് മണിയോടെയാണ് ഷട്ടറുകൾ വീണ്ടും ഉയർത്തുക. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാത്രിയും ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് പെയ്തത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഈ വർഷം രണ്ടാം തവണയാണ് മുല്ലപ്പെരിയാറിന്റെ അണക്കെട്ടുകൾ തുറക്കുന്നത്.

പെരിയാർ തീരത്തുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത ആവശ്യമാണെന്നും അധികൃതർ അറിയിച്ചിരുന്നു. അതേസമയം ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശം. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!