---പരസ്യം---

ദീപാവലി ഓഫർ കൊടുക്കണ്ട; ബിഎസ്എൻഎല്ലിനെതിരെ പരാതിയുമായി സ്വകാര്യ കമ്പനികൾ

On: October 25, 2025 11:10 AM
Follow Us:
പരസ്യം

മുബൈ: ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെ പരാതിയുമായി സ്വകാര്യ ടെലികോം കമ്പനികൾ. ദീപാവലിയോടനുബന്ധിച്ച് ഒരുരൂപയ്ക്ക് ഒക്ടോബർ 15 മുതൽ നവംബർ 15 വരെ 4ജി റിചാർജ് പ്ലാൻ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ കമ്പനികൾ പരാതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ബിഎസ്എൻഎൽ ദീപാവലിയോടനുബന്ധിച്ച് വീണ്ടും പ്രഖ്യാപിച്ചത്. സ്വകാര്യ ടെലകോം സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവരാണ് പ്രഡേറ്ററി പ്രൈസിങ് പ്രൈസിങ് എന്ന പരാതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. 2016 ൽ ലോഞ്ചിങ്ങിനോടനുബന്ധിച്ച് മാസങ്ങളോളം സൗജന്യ 4ജി സേവനം നൽകിയ ജിയോ ആണ ബിഎസ്എൻഎല്ലിനെതിരെ പരാതിയുമായി ട്രായിയെ സമീപിച്ചിരിക്കുന്നത് എന്ന വൈരുധ്യവുമുണ്ട്. അന്ന് എയർടെല്ലും വിഐയും ജിയോക്കെതിരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

എന്താണ് ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാൻ

ദീപാവലിയോടനുബന്ധിച്ച് ഒക്‌ടോബർ 15 മുതൽ നവംബർ 15 വരെ വെറും ഒരു രൂപക്ക് 4ജി റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. പുതിയ സിം എടുക്കുന്നവർക്കാണ് ഇത് നൽകുന്നത്. 30 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജി.ബി ഡേറ്റ, 100 എസ്എംഎസ്, പരിധിയില്ലാതെ കാൾ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. കഴിഞ്ഞ ആഗസ്റ്റിൽ ഒരുരൂപക്ക് സമാനമായ സേവനങ്ങൾ ലഭിക്കുന്ന ‘ഫ്രീഡം പ്ലാൻ’ അവതരിപ്പിക്കുകയും വിജയകരമെന്ന് കണ്ട് സെപ്റ്റംബർ 15 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ഗസ്റ്റിൽ 1.4 ദശലക്ഷം പുതിയ കണക്ഷനുകളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!