കഴിഞ്ഞ നാലുവർഷമായി കീഴരിയൂരിലെ സാന്ത്വന പരിചരണ രംഗത്തെ സജീവ സാന്നിധ്യമായ കൈൻഡ് പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി തെക്കുംമുറിയിലെ ഒരു കൂട്ടം വനിതകൾ.കൈൻഡിന്റെ തെക്കുംമുറിയിലെ വളണ്ടിയർമാരായ ജമീല മർഹബ, റഹ്‌മത്ത് പൂണിച്ചേരി, ഫർഹാന. കെ എന്നിവർ മുൻകൈ എടുത്ത് രൂപികരിച്ച വാട്സാപ്പ് കൂട്ടായ്മയാണ് ഓരോ മാസവും തങ്ങളാൽ കഴിയുംവിധം ഒരു തുക പിരിച്ചെടുത്ത് കൈൻഡിന് നൽകാൻ തീരുമാനിച്ചത്. ഇങ്ങനെ പിരിച്ചെടുത്ത ആദ്യ തുകയായ പതിനായിരം രൂപ കൈൻഡ് നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന ‘ഒത്തൊരുമ’ ഒത്തുചേരലിൽ വെച്ച് കെ. പ്രഭാകരക്കുറുപ്പ് മാസ്റ്റർക്ക് അവർ കൈമാറി.എല്ലാ മാസവും പതിനായിരം രൂപയെങ്കിലും കൈൻഡിനായി സമാഹരിച്ചു നൽകി കൈൻഡിന് കൈത്താങ്ങാവാനാണ് ഇവരുടെ തീരുമാനം.