കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന ‘എൻ്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂരിൽ 5-ാം വാർഡിൽ പുതിയോട്ടിൽ സുരാജിൻ്റെ കുടുംബത്തിനു വേണ്ടി നിർമ്മിച്ച വീടിൻ്റെ താൽക്കോൽ ദാനം കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ . കെ നിർമ്മല ടീച്ചർ നടത്തി.വാർഡ് മെമ്പർ ജലജ ടി.വി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഹെഢ് പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ കെ.ടി. രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാതൃഭൂമി കോ- ഓഡിനേറ്റർ കെ. ഹരീഷ് കുമാർ , പ്രേം ഭാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുരാജ് പുതിയോട്ടിൽ മറുപടി പറഞ്ഞു. കിഷോർ പോലക്കോട്ട് നന്ദി രേഖപ്പെടുത്തി.