---പരസ്യം---

പൊലിസ് കോൺസ്റ്റബിൾ സ്ഥിര ജോലി; 108 ഒഴിവുകൾ; 66,800 രൂപവരെ ശമ്പളം

On: November 3, 2025 1:50 PM
Follow Us:
പരസ്യം

കേരള പൊലിസ് ഡിപ്പാർട്ട്‌മെന്റിൽ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പൊലിസിന്റെ ബാൻഡ് യൂണിറ്റിലേക്കാണ് നിയമനം. സംസ്ഥാന തലത്തിൽ നൂറിലധികം ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. 

തസ്തിക പൊലിസ് കോൺസ്റ്റബിൾ (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ)
സ്ഥാപനം കേരള പൊലിസ് (ബാൻഡ് യൂണിറ്റ്)
ഒഴിവുകള്‍108
കാറ്റഗറി നമ്പർ419/2025
അപേക്ഷ നൽകേണ്ട അവസാന തീയതിഡിസംബർ 03

തസ്തികയും ഒഴിവുകളും

പൊലിസ് (ബാൻഡ് യൂണിറ്റ്) കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്. (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ) ഒഴിവുകളാണ് വന്നിട്ടുള്ളത്. സംസ്ഥാനതലത്തിൽ 108 ഒഴിവുകളാണുള്ളത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 66,800 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18നും 26 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോ​ഗാർഥികൾ 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സായും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും വിമുക്ത ഭടൻമാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.

യോ​ഗ്യത

പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം.

സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പോലീസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.

ശാരീരിക യോഗ്യതകൾ 

ഉയരം: 168 cm ൽ കുറയരുത്.  നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ ഉം, കുറഞ്ഞത് 5 സെ.മീ വികാസവും.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 161 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും മതിയാകുന്നതാണ്. 

കായികക്ഷമതാ പരീക്ഷ 

എല്ലാ ഉദ്യോഗാർത്ഥികളും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുളള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. 

ഇനങ്ങൾയോഗ്യത
100 മീറ്റർ ഓട്ടം 14 സെക്കന്റ്
ഹൈ ജംപ് 132.2 സെ.മീ. 
ലോംഗ് ജംപ് 457.2 സെ.മീ. 
 പുട്ടിംഗ് ദ ഷോട്ട് (7264.ഗ്രാം)609.6 സെ.മീ. 
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ 6096 സെ.മീ. 
റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) 365.8 സെ.മീ
 പുൾ അപ് അഥവാ ചിന്നിംഗ്8 തവണ
 1500 മീറ്റർ ഓട്ടം5 മിനിട്ടും 44 സെക്കന്റും 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                 

വിജ്ഞാപനം:  CLICK

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!