കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സില് ജോലി നേടാന്‍ അവസരം. ബെല്‍ പുതുതായി പ്രൊബേഷണറി എഞ്ചിനീയര്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആകെ 340 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 14ന് മുന്‍പായി ബെല്ലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്- പ്രൊബേഷണറി എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 340.
ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
പ്രായപരിധി
25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ / കമ്യൂണിക്കേഷന്‍ / ടെലി കമ്യൂണിക്കേഷന്‍ / മെക്കാനിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സ് / കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് / കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് / ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ബി ഇ / ബി ടെക് / ബി എസ് സി എന്‍ജിനീയറിങ് / എ എം ഐ ഇ / എ എം ഐ ഇ ടി ഇ / ജി ഐ ഇ ടി ഇ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം
പരീക്ഷ
കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ശേഷം അഭിമുഖവും നടത്തും. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപമുതല്‍ 1,40,000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വിശദമായ അപേക്ഷ വിവരങ്ങളും, പ്രോസ്പെക്ടസും ബെലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 1180 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, വിമുക്ത ഭടന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.
വെബ്സൈറ്റ്: https://bel-india.in/














