കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ പട്ടികജാതി വിഭാഗത്തിൽ പെട്ടവർ അധ്യക്ഷപദവിയിൽ എത്തിയിട്ടില്ല.ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിതിക്ക് എൽ ഡി എഫും യു ഡി എഫും ബി ജെ പിയും ഈ വിഭാഗത്തിൽ പെട്ടവരെ ഉറച്ച സീറ്റിൽ സ്ഥാനാർത്ഥികളാക്കേണ്ടിവേണ്ടിവരും.ഏതെങ്കിലും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും ആ മുന്നണിയിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാരും വിജയിച്ചില്ലെങ്കിൽ എതിർമുന്നണിയിൽ നിന്ന് വിജയിച്ച പട്ടികജാതിക്കാരെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും.ചെയർമാൻ സ്ഥാനത്തേക്ക് പുരുഷൻമാരെയും സ്ത്രീകളെയും പരിഗണിക്കാം. അതിനാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും കൊയിലാണ്ടിയിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക് ഇത്തവണ സ്ത്രീകളുമായിരിക്കും വരിക.