കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ നൂറുകണക്കിന് ചടങ്ങുകളിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ പങ്കെടുത്ത കെ.കെ നിർമ്മല ടീച്ചറുടെ ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക പരിപാടി കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച്. മേലടി ഉപജില്ലാ കലോൽസവത്തിൽ വിജയികളായ കണ്ണോത്ത് യു.പി സ്കൂളിന്റെ വിജയാഹ്ലാദ റാലി തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടു മുമ്പാണ് നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തത്. കലാപ്രതിഭകളായ വിദ്യാർത്ഥികളോടൊപ്പം ഫോട്ടോയും എടുത്താണ് ടീച്ചർ തിരിച്ചു പോയത്.















