തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11ന് തുടങ്ങി 18 വരെ നടത്തേണ്ടിയിരുന്ന പരീക്ഷയില്‍ മാറ്റം വരുത്താന്‍ ധാരണ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അതിനിടയില്‍ വന്നതോടെയാണ് പരീക്ഷയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായിട്ടാണ് കേരളത്തില്‍ നടക്കുന്നത്. ഡിസംബര്‍ ഒമ്പതിനും 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമുള്ള രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ പുനക്രമീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ഡിസംബര്‍ 15 മുതലായിരിക്കും ക്രിസ്മസ് പരീക്ഷകള്‍ ആരംഭിക്കുക.
ഡിസംബര്‍ 15 തിങ്കളാഴ്ചയായിരിക്കും പരീക്ഷ തുടങ്ങുക എന്നാണ് വിവരം. പരീക്ഷ പൂര്‍ത്തിയാക്കി 23ന് അടയ്ക്കും. ജനുവരി അഞ്ചിന് സ്‌കൂള്‍ തുറക്കും. ഈ രീതിയില്‍ അന്തിമ തീരുമാനം വരികയാണെങ്കില്‍ 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിരവാര സമിതിയുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.