കീഴരിയൂർ : തെരുവു നായകൾ കൂട്ടമായെത്തി കൂട് നശിപ്പിച്ച് താറാവുകളെ കൊന്നു. മൂലത്ത് കുട്ട്യാലി യുടെ 35 ഓളം താറാവുകളെയാണ് കൊന്നൊടുക്കിയത്. കീഴരിയൂരിൽ വളരെ കാലമായുള്ള താറാവുവളർത്തു തൊഴിലാളിയാണ് കുട്ട്യാലി . താറാവിനെ യിടുന്ന വലകളും താറാവുകളുമടക്കം ഏകദേശം 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.