ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ , ഒന്നാം വാർഷികാഘോഷം അതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വൈകീട്ട് 5 മണിക്ക് നടന്ന സംസ്ക്കാരിക സമ്മേളനം സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഒപ്പം പ്രസിഡണ്ട് ശിവാനന്ദൻ നെല്ല്യാടി അധ്യക്ഷത വഹിച്ചു ‘ ഒപ്പം സെക്രട്ടറി പ്രകാശ് സി.പി റിപ്പോർട്ട് അവതരിപ്പിച്ചു റഹിം ടി സ്വാഗതവും , മെമ്പർ മാരായ ശ്രീ ടി.ടി രാമചന്ദ്രൻ , ശ്രീമതി സവിത വി.പി ശ്രീമതി രജിത കെ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ നവ സാഹിത്യ പ്രതിഭ യു.കെ രാജനെ ആദരിച്ചു , ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു . മനീഷ് എം കെ നന്ദി പ്രകാശിപ്പിച്ചു. രാവിലെ ആരംഭിച്ച വാർഷികാഘോഷം 11 മണിക്ക് കുടുംബ ബന്ധങ്ങളും സാന്ത്വന പരിചരണവും അയൽപക്ക കൂട്ടായ്മകളും എന്ന വിഷയത്തെ അധികരിച്ച് പാലിയേറ്റീവ് ട്രെയിനർ എം.ജി പ്രവീൺ ക്ലാസ്സെടുത്തു തുടർന്ന് മുതിർന്ന പൗരരെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ഒപ്പം സെക്രട്ടറി ബഷീർ താജ് അധ്യക്ഷത വഹിച്ചു. അനീഷ് സ്വാഗതവും രതീഷ് എം.കെ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കിടപ്പിലായ മുതിർന്നവരെ വീടുകളിലേക്ക് ചെന്നു ആദരിച്ചു. വിവിധ കലാ പരിപാടികൾ അരങ്ങേറി.