കൊയിലാണ്ടി:ദേശീയപാതയിൽ സീബ്ര ലൈൻ ഇല്ലാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. കാലപ്പഴക്കത്തെ തുടർന്ന് ഇവ മാഞ്ഞുപോയതോടെ കാൽ നടയാത്രക്കാർ പല സ്ഥലത്തും ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത് കൊയിലാണ്ടി പഴയ ബസ്റ്റാന്റിന്റെ മുന്നിൽ നേരത്തെ ഉണ്ടായിരുന്ന സ്പീഡ് ബ്രേക്കറും, സീബ്ര ലൈനും പൂർണ്ണമായി മാഞ്ഞുപോയതോടെ യാത്രക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത് . താലൂക്ക് ആശുപത്രിയുടെ മുന്നിലും ഇതെ അവസ്ഥയാണ് നിലവിലുള്ളത്.പ്രായമായവർ, വിദ്യാർത്ഥികൾ കുട്ടികൾ എന്നിവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സീബ്രാലൈൻ ഇല്ലാതായതോടെ ആശുപത്രിയിലേക്ക് ബസ്സിറങ്ങി നടന്നുവരുന്ന ആളുകൾ വലിയ പ്രയാസം അനുഭവിച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. നേരത്തെ ഇത്തരം സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരോ ഹോം ഗാർഡുകളോ , ഉണ്ടാവുക പതിവായിരുന്നു എന്നാൽ ഇപ്പോൾ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ മുന്നിൽ മാത്രമാണ് നിയമപാലകർ ഡ്യൂട്ടിയിൽ നിൽക്കുന്നത്. റോഡിൻറെ വശങ്ങളിൽ ജല, പദ്ധതിക്ക് വേണ്ടി ചാലുകൾ നിർമ്മിച്ചതോടെ യാത്രക്കാർ പ്രയാസം അനുഭവിക്കുകയാണ് ഫുട്പാത്തിന് ഇരുവശത്തും കമ്പിവേലികൾ ഉള്ളതുകൊണ്ട്, ഒരു പ്രത്യേക സ്ഥലത്താണ് യാത്രക്കാർ ഒരുമിച്ച് റോഡ് മുറിച്ചു കടക്കുന്നത് ഈ സമയത്ത് ദീർഘദൂരവാഹനങ്ങൾ പെട്ടെന്ന് കടന്നു വരികയും പലപ്പോഴും അപകടത്തിന് കാരണമാവുകയും ചെയ്യുന്നു. കൊയിലാണ്ടി നഗരത്തിൽ വേഗത കുറയ്ക്കാനുള്ള സിഗ്നൽ ലൈറ്റുകളോ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഇക്കാലം വരെ ഉണ്ടായിട്ടില്ല.ഇടുങ്ങിയ റോഡുകൾ ആയതുകൊണ്ട് തന്നെ അപകടസാധ്യതയും കൂടുതലാണ്