കീഴരിയൂർ പഞ്ചായത്താഫീസിനു മുമ്പിൽ UDF ധർണ നടത്തി.കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതിയുടെയും തൊഴിലുറപ്പ് വിഭാഗം ജീവനക്കാരുടെയും വീഴ്ച മൂലം മാർച്ച് 31നുള്ളിൽ നിർമിക്കേണ്ട 10 റോഡുകളുടെ നിർമാണം നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് UDF നേതൃത്വത്തിൽ പഞ്ചായത്താഫീസിന് മുമ്പിൽ ധർണ നടത്തി. കീഴരിയൂരിലെ പത്ത് വാർഡുകളിൽ റോഡ് നിർമാണവും വ്യക്തി ഗത ആസ്തി നിർമാണവുമായും ബന്ധപ്പെട്ട് ചെലവഴിക്കേണ്ട ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇത് വഴി വന്നിരിക്കുന്നത്. ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന കാര്യശേഷിയില്ലാത്ത ജീവനക്കാരെ തൊഴിലുറപ്പ് വിഭാഗത്തിൽ കക്ഷിരാഷ്ട്രീയം മാനദണ്ഡമാക്കി നിയമിച്ചത് നിമിത്തമാണ് ഈ വീഴ്ച സംഭവിച്ചത് . ധർണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. UDF ചെയർമാൻ ഒ.കെ കുമാരൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ധീൻ , കോൺഗ്രസ് നേതാക്കളായ കെ.സി രാജൻ, ചുക്കോത്ത് ബാലൻ നായർ , ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സത്താർ കെ.കെ, നേതാക്കളായ കുഞ്ഞബ്ദുള തേറമ്പത്ത്, റസാക്ക് കുന്നുമ്മൽ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.എം അശോകൻ , ടി.ടി. രാമചന്ദ്രൻ ,രജിത കെ.വി , UDF നേതാക്കളായ സുരേന്ദ്രൻ മാസ്റ്റർ കെ.കെ ജി.പി പ്രീജിത്ത്, വിജയൻ കൊല്ലൻ കണ്ടി, സുലോചന ടീച്ചർ കെ.പി , സവിതനിരത്തിന്റെ മീത്തൽ, സ്വപ്ന നന്ദകുമാർ , ബീന കെ.എം, സുനീതൻ കെ , രാധാകൃഷ്ണൻ സി.കെ പി.എം അബ്ദുറഹിമാൻ തുടങ്ങിയ വർ നേതൃത്വം നൽകി.