---പരസ്യം---

കൈൻഡ് ഖത്തർ കീഴരിയൂർ കൂട്ടായ്മ “കൈൻഡ് ഫെസ്റ്റ് 2024” ഇന്ന്…

On: July 26, 2024 8:49 AM
Follow Us:
പരസ്യം

ഖത്തർ: കൈൻഡ് കീഴരിയൂർ കൂട്ടായ്മയുടെ സൗഹൃദ സംഗമവും സിവിൽ സർവ്വീസ് ജേതാവ് ശാരികക്കുള്ള അനുമോദനവും കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഇന്ന് ഖത്തറിൽ നടക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും കീഴരിയൂരിലെ രോഗം കൊണ്ട്‌ വേദന അനുഭവിക്കുന്ന മുഴുവൻ പേരെയും സ്നേഹം കൊണ്ടും പരിചരണം കൊണ്ടും ചേർത്തു നിർത്തിയ കൈൻഡ് കീഴരിയൂരിലെ ജന മനസ്സിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന കീഴരിയൂർക്കാരുടെയും മറ്റും സഹായ സഹകരണങ്ങളും ഇതിന്റെ പ്രവർത്തനത്തിന് ബലമേകുന്നു. അതിൽ ശക്തമായ ഒരു കൂട്ടായ്മയാണ് കൈൻഡ് ഖത്തർ കൂട്ടായ്മ.രാത്രിയെന്നൊ പകലെന്നൊ സമയ വ്യത്യാസം വെക്കാതെ രോഗം കൊണ്ട്‌ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന കർമ്മനിരതമായ കൈന്റിന്റെ പ്രവർത്തനങ്ങൾക്ക്‌ സാമ്പത്തികമായും മാനസികമായും പിന്തുണ നൽകാൻ വേണ്ടിയും കീഴരിയൂരിലെ മുഴുവൻ സഹോദരങ്ങളെയും. ഒരു കുടക്കീഴിൽ ഒരുമിച്ച്‌ നിർത്തി സൗഹൃദങ്ങൾ പങ്കുവെക്കാനും രണ്ട് വർഷം മുന്നെ തുടങ്ങിവെച്ചതാണ് കൈൻഡ് ഖത്തർ ചാപ്റ്റർ കീഴരിയൂർ കൂട്ടായ്മ . കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഈ കൂട്ടായ്മ ഒരുമിച്ചു കൂടുകയാണ് കീഴരിയൂരിലെ മുഴുവൻ സൗഹൃദങ്ങളും മുഴുവൻ തിരക്കുകളും മാറ്റിവെച്ച്‌ എത്തിച്ചേരണമെന്ന് കൈൻഡ് ഫെസ്റ്റ് സംഘാടകർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!