വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും എൽ പി യു.പി വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും എൽ പി യു.പി വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനശാല ഭരണസമിതി ജോ:സെക്രട്ടറി വി.പി സദാനന്ദൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എൽ പി വിഭാഗം ക്വിസ് സുകൃത കെ.ടിയും യു.പി വിഭാഗം ക്വിസ് സി.കെ ബാലകൃഷ്ണനും നയിച്ചു. യു.പി വിഭാഗം ക്വിസ് മത്സരത്തിൽ മുഹമ്മദ് റസാൻ കണ്ണോത്ത് യു.പി സ്കൂൾ ഒന്നാം സ്ഥാനവും അസബെഹനാസ് കണ്ണോത്ത് യു.പി സ്കൂൾ രണ്ടാം സ്ഥാനവും ഫിസ സെമിൻ നടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗം ക്വിസ് മത്സരത്തിൽ ആൻമികകെ.ജി എം എസ് യു.പി സ്കൂൾ ഒന്നാം സ്ഥാനവും ‘ആരാധ്യ കണ്ണോത്ത് യു.പി സ്കൂൾ രണ്ടാം സ്ഥാനവും അദ്രിക് കണ്ണോത്ത് യു.പി സ്കൂൾ, അർണവ് കൃഷ്ണനടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. പരിപാടിയിൽ ഇ.എം നാരായണൻ, അഭിജിത്ത് മാസ്റ്റർ, അനുശ്രീനികേഷ്, അജിത ആവണി, ബിൻഷ ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.