ആയുഷ് വകുപ്പ് -നാഷണൽ ആയുഷ് മിഷൻ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ കോഴിക്കോട് ജില്ലയിലെ 19ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ സ്ഥാപനങ്ങൾക്ക് NABH എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിക്കുവാൻ പ്രയത്നിച്ച ജീവനക്കാർക്കുള്ള അനുമോദന യോഗം നാഷണൽ ആയുഷ് മിഷൻ, കോഴിക്കോട് ഭട്ട് റോഡ് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിൽ വെച്ച് 20/07/2925ഞായർ രാവിലെ 9മണിക്ക് ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനീന പി ത്യാഗരാജ് എല്ലാവരെയും സ്വാഗതം ചെയ്ത പരിപാടിയിൽ ബഹു കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു.